Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 6 May 2020

ഐ.ഐ.ഐ.ടി.ഡി.എം.: എം.ടെക്, പിഎച്ച്.ഡി.

ഐ.ഐ.ഐ.ടി.ഡി.എം.: എം.ടെക്, പിഎച്ച്.ഡി.

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് (ഐ.ഐ.ഐ.ടി.ഡി.എം.) - ജബൽപുർ, എം. ടെക്, പിഎച്ച്.ഡി., ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, മെക്കട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ എം.ടെക്. അവസരമുണ്ട്. കൂടാതെ മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമും ലഭ്യമാണ്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഡിസൈൻ എന്നീ ബ്രാഞ്ചുകളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളുണ്ട്.

പ്രോഗ്രാമിനനുസരിച്ച് ബി.ഇ./ബി.ടെക്./ബി.ഡിസ്. ബിരുദവും, ഗേറ്റ്/സീഡ് യോഗ്യതയും വേണം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഡിസൈൻ, നാച്വറൽ സയൻസ് (ഫിസിക്സ്, മാത്തമാറ്റിക്സ്), ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ പിഎച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്‌സ്, ഗേറ്റ്/സീഡ്/ജെ.ആർ.എഫ്. വേണം.

അപേക്ഷ മേയ് 8 വരെ. വിവരങ്ങൾക്ക്: www.iiitdmj.ac.in

No comments:

Post a Comment