Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday 14 April 2020

ഇക്കണോമിക്സ് പി.ജി. ചെയ്യാൻ രാജ്യത്തെ മുൻനിരസ്ഥാപനങ്ങൾ ഏതൊക്കെയാണ് ?

ഇക്കണോമിക്സ് പി.ജി. ചെയ്യാൻ രാജ്യത്തെ മുൻനിരസ്ഥാപനങ്ങൾ ഏതൊക്കെയാണ് ?

-കീർത്തന, കാസർകോട്

ഇക്കണോമിക്സിലും ബന്ധപ്പെട്ട വിഷയങ്ങളിലും എം.എ./എം.എസ്‌സി. പ്രോഗ്രാം ഉള്ള ചില മുൻനിര ദേശീയതല സ്ഥാപനങ്ങൾ

എം.എ.

• സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (തിരുവനന്തപുരം): അപ്ലൈഡ് ഇക്കണോമിക്സ് (ബിരുദം ന്യൂഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയുടേത്)

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ന്യൂഡൽഹി, കൊൽക്കത്ത): ഇക്കണോമിക്സ് (ട്രേഡ് ആൻഡ് ഫിനാൻസ്)

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹൈദരാബാദ്): ഡെവലപ്മെന്റ് സ്റ്റഡീസ്

• ജവാഹർലാൽ നെഹ്രു സർവകലാശാല (ന്യൂഡൽഹി): ഇക്കണോമിക്സ്, ഇക്കണോമിക്സ് (വേൾഡ് ഇക്കോണമി)

• ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി): ഇക്കണോമിക്സ്, എനർജി ഇക്കണോമിക്സ്

• യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്

• അലിഗഢ് മുസ്‌ലിം സർവകലാശാല (അലിഗഢ്): ഇക്കണോമിക്സ്;

• പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്

• ഗുജറാത്ത്, ഹരിയാണ, ജമ്മു, കശ്‌മീർ, കേരള, കർണാടക, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, സൗത്ത് ബിഹാർ കേന്ദ്ര സർവകലാശാലകൾ: ഇക്കണോമിക്സ്;

• തമിഴ്നാട് കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, എൻവയോൺമെന്റൽ ഇക്കണോമിക്സ്, ആക്ചുവേറിയൽ ഇക്കണോമിക്സ്

• മദ്രാസ് യൂണിവേഴ്സിറ്റി: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്

എം.എസ്‌സി.

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (റൂർഖി): ഇക്കണോമിക്സ്

• ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (മുംബൈ): ഇക്കണോമിക്സ്

• പോണ്ടിച്ചേരി സർവകലാശാല: ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്

• ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ): ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇന്റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്. കൂടാതെ, എം.എസ്‌സി./എം.എ. ഇക്കണോമിക്സ്

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് (ഭുവനേശ്വർ): എം.എ./എം.എസ്‌സി. കംപ്യൂട്ടേഷണൽ ഫിനാൻസ്.

No comments:

Post a Comment