Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday 14 April 2020

അധ്യാപകരാകാൻ വിവിധകോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം

അധ്യാപകരാകാൻ വിവിധകോഴ്‌സുകളിലേക്ക്‌ അപേക്ഷിക്കാം

:അധ്യാപന മേഖലയിലേക്കു കടക്കാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) അപേക്ഷ ക്ഷണിച്ചു.

നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എസ്‌സി.-ബി.എഡ്. (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്), ബി.എ.-ബി.എഡ്., ആറു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി.- എഡ്. (മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാർക്കോടെ 2018-ലോ 2019-ലോ ജയിച്ചിരിക്കുകയോ 2020-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം.

കേരളീയർക്ക്, ഇന്റഗ്രേറ്റഡ് ബി.എസ്‌സി./ബി.എ.-ബി.എഡ്. പ്രോഗ്രാമുകൾക്ക് മൈസൂരു കേന്ദ്രത്തിലേക്കു മാത്രം അപേക്ഷിക്കാം. മൈസൂരു ആർ.ഐ.ഇ.യിലെ ഇന്റഗ്രേറ്റഡ് എം.എസ്‌സി.-എഡ്. പ്രോഗ്രാമിലേക്ക് എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.

രണ്ടുവർഷ ബി.എഡ്., രണ്ടുവർഷ എം.എഡ്. പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകൾ മേയ് 24-ന് നടത്തും. അപേക്ഷ മേയ് നാലുവരെ നൽകാം. വിവരങ്ങൾക്ക്: http://cee.ncert.gov.in

No comments:

Post a Comment