Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday 19 April 2020

നീറ്റ്/കീം: ഓൺലൈൻ ക്രാഷ് കോഴ്‌സിൽ ചേരാം

നീറ്റ്/കീം: ഓൺലൈൻ ക്രാഷ് കോഴ്‌സിൽ ചേരാം

: മാതൃഭൂമി സിൽവർബുള്ളറ്റിൽ (www.silverbullet.in) കീം, നീറ്റ് പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ ക്രാഷ് കോഴ്സിന് രജിസ്റ്റർ ചെയ്യാം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ എൻട്രൻസ് ക്രാഷ് കോഴ്‌സാണ് സിൽവർബുള്ളറ്റ്. എൻജിനിയറിങ്/മെഡിക്കൽ എൻട്രൻസ് ക്രാഷ് കോഴ്‌സിന് 3481 രൂപയാണ് ഫീസ്. എൻജിനിയറിങ്-മെഡിക്കൽ എൻട്രൻസ് ക്രാഷ് കോഴ്‌സുകൾ ഒരുമിച്ച് പഠിക്കുന്നതിന് 4641 രൂപയുമാണ് ഫീസ്.

സിൽവർ ബുള്ളറ്റിലൂടെ ഇനിയുള്ള സമയം പൂർണമായും പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് പഠിക്കാനാകും. എല്ലാ ദിവസവും മോഡൽ പരീക്ഷകൾ എഴുതി സ്പീഡ് വർധിപ്പിക്കാം. പാഠഭാഗങ്ങൾ ആവർത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാണോ എന്ന് ഉറപ്പുവരുത്താം. അതനുസരിച്ച്, കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കാം. അധ്യാപകരുമായി ഓൺലൈനിലൂടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും. വിഷയം തിരിച്ചുള്ള പാഠഭാഗങ്ങൾ, കോൺസെപ്റ്റ്‌സ് എളുപ്പത്തിൽ റിവൈസ് ചെയ്യുവാൻ സഹായിക്കുന്ന ഫ്ളാഷ് കാർഡുകൾ, ഓർത്തിരിക്കേണ്ട പ്രധാന ഇക്വേഷൻസ്, ടെസ്റ്റ് പേപ്പറുകൾ, പ്രധാന പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ. മെയിൻ, നീറ്റ്, കീം എന്നിവയുടെ മോഡൽ പരീക്ഷകളും ഇതിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7511141888 / 9895465519, www.silverbullet.in

Courtesy Mathrbhoomi

No comments:

Post a Comment