Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 2 July 2020

എസ്.എസ്.എൽ.സി. റെക്കോഡ് വിജയം; പ്ലസ്‌വൺ സീറ്റുകൾ കൂട്ടേണ്ടിവന്നേക്കും

എസ്.എസ്.എൽ.സി. റെക്കോഡ് വിജയം; പ്ലസ്‌വൺ സീറ്റുകൾ കൂട്ടേണ്ടിവന്നേക്കും
 

തീരുമാനം സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഫലം വന്നശേഷം

എം. ബഷീർ

തിരുവനന്തപുരം

:സംസ്ഥാനത്ത് എസ്.എസ്.എൽ.സി. കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിന് അർഹതനേടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ കുറവാണെങ്കിലും സീറ്റുകളുടെ എണ്ണം കൂട്ടേണ്ടിവന്നേക്കും. പ്രവാസികളുടെ മടങ്ങിവരവോടെ അവിടെയുണ്ടായിരുന്നവരും മറ്റുസംസ്ഥാനങ്ങളിൽ പഠിച്ചവരും കൂടുതലായി സംസ്ഥാനത്ത് പ്രവേശനത്തിന് ശ്രമിക്കുമെന്നതിനാലാണിത്.

നിലവിൽ പ്ലസ്‌വൺ, ഐ.ടി.ഐ., പോളിടെക്‌നിക് എന്നിവിടങ്ങളിലെ സീറ്റുകളുടെയെണ്ണം നോക്കിയാൽ എല്ലാവർക്കും പ്ലസ്‌വൺ പഠനത്തിന് സൗകര്യമുണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞത്. എങ്കിലും സീറ്റ് കൂട്ടുന്നതുൾപ്പെടെ ആലോചിക്കുന്നുണ്ട്.

കഴിഞ്ഞവർഷം 20 ശതമാനം സീറ്റുകൾ കൂട്ടിയെങ്കിലും പലർക്കും ഇഷ്ടപ്പെട്ട സ്‌കൂളുകളിൽ ഇഷ്ടവിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. ചില സ്‌കൂളുകളിൽ പ്രവേശനത്തിന് തിരക്കുണ്ടായി. ചില കോന്പിനേഷനുകൾക്കും ആഗ്രഹിച്ചവർക്കെല്ലാം പ്രവേശനം കിട്ടിയില്ല. സീറ്റുകളുടെ എണ്ണം ആനുപാതികമായി വർധിപ്പിച്ചാലും ഇതിൽ വലിയ മാറ്റമുണ്ടാകാൻ സാധ്യതയുമില്ല.

സംസ്ഥാന സിലബസിൽനിന്നുള്ളവർക്കാണ് മുൻഗണന ലഭിക്കുകയെങ്കിലും മറ്റ് സിലബസ് പഠിച്ചുവരുന്നവർക്ക് അർഹമായ വെയിറ്റേജ് ലഭിക്കും. അതിനാൽ പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

പരീക്ഷയെഴുതിയവരും വിജയിച്ചവരും കുറഞ്ഞു

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി. വിജയശതമാനം കൂടുതലാണെങ്കിലും പരീക്ഷയെഴുതിയവരുടെയും ഉന്നത വിദ്യാഭ്യാസത്തിന് അർഹരായവരുടെയും എണ്ണം കുറവാണ്. കഴിഞ്ഞവർഷത്തെക്കാൾ 9412 കുട്ടികൾ ഇക്കുറി കുറഞ്ഞു.

4,23,975 സീറ്റുകൾ

* സംസ്ഥാനത്തെ 2077 ഹയർ സെക്കൻഡറി സ്‌കൂളുകൾ, 389 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ, ഐ.ടി.ഐ., പോളിടെക്‌നിക്കുകൾ എന്നിവയുൾപ്പെടെ

കഴിഞ്ഞവർഷം പ്ളസ്‌വൺ പ്രവേശനം നേടിയവർ 3,84,335 (സംസ്ഥാന സിലബസിൽനിന്ന് 3,35,602. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 41,503)

No comments:

Post a Comment