Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 22 March 2017

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 17, 18ന്​

Courtesy Madyamama 
കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 10 കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ 2017 മേ​യ്​ 17, 18 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​​ട്രേ​ഷ​ന്​ മാ​ർ​ച്ച്​ 20 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ സൗ​ക​ര്യം ല​ഭി​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. www.sucet2017.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ല​ൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്​.
അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ/ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 800 രൂ​പ​യും പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ങ്ങ​ൾ​ക്ക്​ 350 രൂ​പ​യു​മാ​ണ്​. ബാ​ങ്ക്​​ചാ​ർ​ജാ​യി 50 രൂ​പ അ​ധി​കം ന​ൽ​ക​ണം. ഒാ​ൺ​ലൈ​ൻ/ ​െഡ​ബി​റ്റ്​/​ ​െക്ര​ഡി​റ്റ്​ കാ​ർ​ഡ്​ വ​ഴി അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക്​ ചാ​ർ​ജി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ അ​പേ​ക്ഷ​ഫീ​സി​ല്ല.
സം​സ്​​ഥാ​ന​ത്തെ ഏ​ക കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​കോ​ട്​ വി​ദ്യാ​ന​ഗ​റി​ലാ​ണ്​. ഇ​തി​ന്​ പ​ട​ന്ന​ക്കാ​ട്ടും തി​രു​വ​ല്ല​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കാ​മ്പ​സു​ക​ളു​ണ്ട്​. ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.
^ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ (മൂ​ന്നു​വ​ർ​ഷം, 60 സെ​മ​സ്​​റ്റ​റു​ക​ൾ) സീ​റ്റു​ക​ൾ 40. യോ​ഗ്യ​ത: പ്ല​സ്​​ടു/ തു​ല്യ​പ​രീ​ക്ഷ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
^എം.​എ ഇ​ക്ക​ണോ​മി​ക്​​സ്​, ഇം​ഗ്ലീ​ഷ്​ ആ​ൻ​ഡ്​​ കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ലിം​ഗ​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ് ലാം​ഗ്വേ​ജ്​ ടെ​ക്​​നോ​ള​ജി, ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​, മ​ല​യാ​ളം, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​​ട്രേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി സ്​​റ്റ​ഡീ​സ്​.​ യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
^മാ​സ്​​റ്റ​ർ​ ഒാ​ഫ്​ സോ​ഷ്യ​ൽ​വ​ർ​ക്ക്​ (എം.​എ​സ്​.​ഡ​ബ്ല്യു).​ യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം.
^എം.​എ​ഡ്​, 50 സീ​റ്റു​ക​ൾ. യോ​ഗ്യ​ത: ബി.​എ​ഡ്​ അ​ല്ലെ​ങ്കി​ൽ BA/ BScEd 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്​.​സി/ എ​സ്​.​ടി​ക്കാ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
^എം.​എ​സ്​​സി ^അ​നി​മ​ൽ സ​യ​ൻ​സ്​, ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി,​ കെ​മി​സ്​​​ട്രി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, എ​ൻ​വ​യ​ൺ​മെൻറ​ൽ സ​യ​ൻ​സ്​, ജ​നോ​മി​ക്​ സ​യ​ൻ​സ്​, ജി​യോ​ള​ജി, മാ​ത​മാ​റ്റി​ക്​​സ്​, പ്ലാ​ൻ​റ്​ സ​യ​ൻ​സ്​, ഫി​സി​ക്​​സ്​.
^എ​ൽ.​എ​ൽ.​എം (30 സീ​റ്റു​ക​ൾ)
^മാ​സ്​​റ്റ​ർ ഒാ​ഫ്​ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ (എം.​പി.​എ​ച്ച്​) (30 സീ​റ്റു​ക​ൾ)
^പി​എ​ച്ച്​.​ഡി ഇ​ക്ക​ണോ​മി​ക്​​സ്​, ഇം​ഗ്ലീ​ഷ്​, ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റി​വ്​ ലി​റ്റ​റേ​ച്ച​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് പൊ​ളി​റ്റി​ക്​​സ്​, മ​ല​യാ​ളം, പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി സ്​​റ്റ​ഡീ​സ്​,​ സോ​ഷ്യ​ൽ​വ​ർ​ക്ക്​​, എ​ജു​ക്കേ​ഷ​ൻ ബ​യോ​കെ​മി​സ്​​ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​, എ​ൻ​വ​യോ​ൺ​മെൻറ​ൽ സ​യ​ൻ​സ്​, ജ​നോ​മി​ക്​ സ​യ​ൻ​സ്​, ജി​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്​​സ്​, പ്ലാ​ൻ​റ്​ സ​യ​ൻ​സ്​,​ ലോ, ​പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ.​ യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി. എ​സ്​.​സി/ എ​സ്​.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. എ​ല്ലാ കോ​ഴ്​​സു​ക​ളു​ടേ​യും​ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ www.cukerala.ac.inwww.cucet-2017.co.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും.
ഹ​രി​യാ​ന, ജ​മ്മു, ഝാ​ർ​ഖ​ണ്ഡ്​, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്​, ക​ശ്​​മീ​ർ, രാ​ജ​സ്​​ഥാ​ൻ, പ​ഞ്ചാ​ബ്​​, സൗ​ത്ത്​ ബി​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​റ്റു​ കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ. ഒാ​രോ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​യും കോ​ഴ്​​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ത​ത്​ വാ​ഴ്​​സി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
ഇ​ക്കു​റി cucet 2017 സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ജ​സ്​​ഥാ​ൻ​ സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യാ​ണ്​. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി​യു​മൊ​ക്കെ www.cucet2017.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

No comments:

Post a Comment