ബഹിരാകാശ ശാസ്ത്രം, സാങ്കേതിക വിദ്യ, ആപ്ളിക്കേഷന്‍സ് എന്നിവയില്‍ ആധുനിക പരിശീലനം ലഭ്യമാക്കുന്നതിന് 2007ല്‍ സ്ഥാപിച്ചതാണ് തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജി (ഐ.ഐ.എസ്.ടി). കേന്ദ്ര ബഹിരാകാശ മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായാണ് ഐ.ഐ.എസ്.ടി പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് പ്രോഗ്രാമുകള്‍ നടത്തുന്ന ഏഷ്യയിലെ ആദ്യത്തെ സ്ഥാപനമെന്ന ഖ്യാതിയും ഇതിനുണ്ട്. ഐ.ഐ.എസ്.ടിയില്‍ വിവിധ ബി.ടെക് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കേണ്ട സമയമാണ് ഇപ്പോള്‍. ബി.ടെക് (ഏയ്റോസ്പേസ് എഞ്ചിനീയറിങ്), ബി.ടെക് (ഏവിയോണിക്സ്), ബി.ടെക് (ഫിസിക്കല്‍ സയന്‍സ്) എന്നീ ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. http:// admission2013.iist.ac.in എന്ന വെബ്സൈറ്റില്‍ ജൂലൈ 10 വരെ രജിസ്ട്രേഷന്‍ നടത്താം.
ഐ.ഐ.എസ്.ടിയില്‍ ബി.ടെക് കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, ബംഗളൂരു ഐ.എസ്. ആര്‍. ഒ സാറ്റലൈറ്റ് സെന്‍റര്‍, അഹ്മദാബാദ് സ്പേസ് ആപ്ളിക്കേഷന്‍ സെന്‍റര്‍, സതീഷ് ധവാന്‍ സ്പേസ് സെന്‍റര്‍, തിരുവനന്തപുരം, ബംഗളൂരു, മഹേന്ദ്രഗിരി എന്നിവിടങ്ങളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍റര്‍, ബംഗളൂരു ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് ട്രാക്കിങ് സെന്‍റര്‍, നാഷണല്‍ ഏയ്റോസ്പേസ് ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡ്, ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മററ് സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം അവസരങ്ങള്‍ ലഭിക്കും.

ബി.ടെക് (ഏയ്റോസ്പേസ് എഞ്ചിനീയറിങ്)
ബഹിരാകാശ സാങ്കേതിക വിദ്യയില്‍ പരിശലനം നല്‍കുന്ന നാല് വര്‍ഷത്തെ കോഴ്സാണ് ഇത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ ഡിസൈന്‍, മാനുഫാക്ചറിങ് ഡിസൈന്‍ എന്നിവയും അനുബന്ധമായി വരുന്നുണ്ട്. ബി.ടെക് (ഏയ്റോസ്പേസ് എഞ്ചിനീയറിങ്) ബിരുദമുള്ളവര്‍ക്ക് ഫൈ്ളറ്റ് മെക്കാനിക്സ്, ഏയ്റോഡൈനാമിക്സ്, തെര്‍മല്‍ ആന്‍റ് പ്രൊപ്പല്‍ഷന്‍, സ്ട്രക്ചര്‍ ആന്‍റ് ഡിസൈന്‍, മാനുഫാക്ചറിങ് സയന്‍സ് തുടങ്ങിയവയില്‍ സ്പെഷലൈസ് ചെയ്യാവുന്നതാണ്. 60 സീറ്റാണ് ഉള്ളത്.

ബി.ടെക് (ഏവിയോണിക്സ്)
ഏയ്റോസ്പേസ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍, കണ്‍ട്രോള്‍ സിസ്റ്റം, കമ്പ്യൂട്ടര്‍ സിസ്റ്റംസ്, ഇലക്ട്രോണിക്സ് തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന നാല് വര്‍ഷ കോഴ്സാണ് ഇത്. ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് ആര്‍.എഫ് ആന്‍റ് കമ്യൂണിക്കേഷന്‍, ആന്‍റീന, പവര്‍ ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, കണ്‍ട്രോള്‍ സിസ്റ്റംസ്, തുടങ്ങിയവയില്‍ സ്പെഷലൈസ് ചെയ്യാം. 60 സീറ്റാണ് ഉള്ളത്.

ബി.ടെക് (ഫിസിക്കല്‍ സയന്‍സ്)
ബഹിരാകാശ സാങ്കേതിക വിദ്യയില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ ഉപയോഗം സംബന്ധിച്ച് പരിശീലനം നല്‍കുന്ന നാല് വര്‍ഷത്തെ കോഴ്സാണ് ഇത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ മികച്ച അടിത്തറയൊരുക്കിയുള്ള പഠനമാണ് ഇത്. റിമോട്ട് സെന്‍സിങ്, ജി.ഐ.എസ്, ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, എര്‍ത്ത് സിസ്റ്റം സയന്‍സ് എന്നിവയിലും പരിജ്ഞാനം ലഭിക്കുന്നു. ഈ കോഴ്സ് കഴിഞ്ഞവര്‍ക്ക് അറ്റ്മോസ്ഫറിക് ആന്‍റ് ഓഷ്യന്‍ സയന്‍സസ്, സോളിഡ് എര്‍ത്ത് സയന്‍സ്, ആസ്ട്രോണമി ആന്‍റ് ആസ്ട്രോഫിസിക്സ്, റിമോട്ട് സെന്‍സിങ് ആന്‍റ് ജി.ഐ.എസ്, കെമിക്കല്‍ സിസ്റ്റംസ് എന്നിവയില്‍ സ്പെഷലൈസേഷന്‍ നേടാവുന്നതാണ്. 36 സീറ്റാണ് ഉള്ളത്.

യോഗ്യത:
ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ 1988 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ 1983 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയെടുത്ത് പ്ളസ്ടു അല്ളെങ്കില്‍ തത്തുല്യ പരീക്ഷ പാസായവരായിരിക്കണം അപേക്ഷകര്‍. ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ മൊത്തത്തില്‍ 70 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എസ്.സി, എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് 60 ശതമാനമാണ് മാര്‍ക്ക് വേണ്ടത്.

ജെ.ഇ.ഇ (മെയിന്‍), ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്)-2013 പരീക്ഷ
സി.ബി.എസ്.ഇ നടത്തുന്ന ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (മെയിന്‍) -2013 എഴുതി ഐ.ഐ.ടികള്‍ നടത്തുന്ന ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷക്ക് യോഗ്യത നേടിയിരിക്കണം. സി.ബി.എസ്.ഇ തയ്യാറാക്കുന്ന അഖിലേന്ത്യാ റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

രജിസ്ട്രേഷന്‍ ഫീസ്
പുരുഷ അപേക്ഷകര്‍ക്ക് 600 രൂപ
വനിതാ അപേക്ഷകര്‍ക്ക് 300 രൂപ
എസ്.സി,എസ്.ടി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവര്‍ക്ക് 300 രൂപ.
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ചലാന്‍ പ്രിന്‍റ് എടുത്ത് എസ്.ബി.ഐയുടെയോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ഏതെങ്കിലും ശാഖ വഴിയാണ് രജിസ്ട്രേഷന്‍ ഫീസ് അടക്കേണ്ടത്. ഫീസ് അടക്കേണ്ട അവസാന തീയതി ജൂലൈ 12.
പ്രവേശനത്തിന് നിയമാനുസൃതമായ സംവരണം ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക്: www.iist.ac.in

No comments:
Post a Comment