Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 1 May 2020

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു പഠിക്കുന്നു. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഫോറസ്ട്രി പ്രോഗ്രാം ബിരുദതലത്തിൽ പഠിക്കണമെന്നുണ്ട്. ബയോളജി പഠിക്കാത്തതിനാൽ പ്രവേശനം കിട്ടുമോ?

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ പ്ലസ്ടു പഠിക്കുന്നു. അഗ്രിക്കൾച്ചർ അല്ലെങ്കിൽ ഫോറസ്ട്രി പ്രോഗ്രാം ബിരുദതലത്തിൽ പഠിക്കണമെന്നുണ്ട്. ബയോളജി പഠിക്കാത്തതിനാൽ പ്രവേശനം കിട്ടുമോ?

- അഖിൽ, തൃശൂർ

നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) എഴുതി കേരളാ എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെന്റ് വഴിയും ഐ.സി.എ.ആർ. അഗ്രിക്കൾച്ചർ യു.ജി. പ്രവേശനപരീക്ഷ എഴുതി അഖിലേന്ത്യാ ക്വാട്ട വഴിയും ഒരാൾക്ക് കേരള കാർഷിക സർവകലാശാലയിൽ അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നീ ബി.എസ്‌സി. (ഓണേഴ്സ്) പ്രോഗ്രാമുകൾക്ക് പ്രവേശനത്തിന് ശ്രമിക്കാം.

നീറ്റ് അഭിമുഖീകരിക്കാൻ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി പ്ലസ് ടു തലത്തിൽ നിർബന്ധമാണ്. എൻട്രൻസ് കമ്മിഷണർ വഴിയുള്ള അഗ്രിക്കൾച്ചർ, ഫോറസ്ട്രി ബി.എസ്‌സി. (ഓണേഴ്സ്) കോഴ്‌സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി നിർബന്ധമാണ്.

ബയോളജി പഠിക്കാത്തതിനാൽ നീറ്റ് എഴുതാനോ എൻട്രൻസ് കമ്മീഷണർ നടത്തുന്ന അഗ്രിക്കൾച്ചർ, ഫോറസ്ട്രി ബി.എസ്.സി. (ഓണേഴ്സ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാനോ അർഹത കിട്ടില്ല.

ഐ.സി.എ.ആർ. അഗ്രിക്കൾച്ചർ പ്രവേശനപരീക്ഷ വഴി ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി കോഴ്സ് പ്രവേശനം തേടുന്നവർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്/ഇന്റർ അഗ്രിക്കൾച്ചർ വിഷയങ്ങൾ പഠിച്ചിരിക്കണം. നിങ്ങളുടെ പഠനവിഷയങ്ങൾപ്രകാരം ഇതിനും നിങ്ങൾക്ക് അർഹതയില്ല.

എന്നാൽ, ഐ.സി.എ.ആർ. വഴിയുള്ള ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ഇന്റർ അഗ്രിക്കൾച്ചർ വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാം.

പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ഭാഗങ്ങൾക്ക് ഉത്തരംനൽകുകയും ചെയ്യാം. ഈ സാധ്യതയാണ് ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പഠിക്കാൻ നിങ്ങൾക്കു ലഭ്യമായ ഓപ്പണിങ്. ഈ പ്രക്രിയ വഴി, കേരളത്തിനു പുറത്തുള്ള കാർഷിക സർവകലാശാലകളിലും ബി.എസ്‌സി. (ഓണേഴ്സ്) അഗ്രിക്കൾച്ചർ പ്രവേശനത്തിനായി ശ്രമിക്കാം.

ഐ.സി.എ.ആർ. പരീക്ഷയിൽ യോഗ്യത നേടുന്നപക്ഷം പ്രവേശന പ്രക്രിയയിൽ പങ്കെടുക്കുന്നതിനുമുമ്പ് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്ലസ് ടു തലത്തിൽ ബയോളജി പഠിക്കാത്തവർക്ക് എല്ലാ സർവകലാശാലകളും പ്രവേശനം നൽകുമോ എന്ന് തിരക്കണം. ബയോളജി പഠിക്കാത്തതിനാൽ ബി.എസ്‌സി. (അഗ്രിക്കൾച്ചർ) പ്രോഗ്രാം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ കഴിയുമോ എന്നു സ്വയംവിലയിരുത്തണം.

Courtesy Mathrbhoomi

പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിയാണ്. നീറ്റ്, കീം എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടറാകാനാണ് ആഗ്രഹം. ഇനിയുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ? ജസ്‌ന, കോഴിക്കോട്

പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിയാണ്. നീറ്റ്, കീം എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടറാകാനാണ് ആഗ്രഹം. ഇനിയുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ? ജസ്‌ന, കോഴിക്കോട്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.യിൽ നിശ്ചിത പെർസന്റൈൽ സ്കോർ നേടി യോഗ്യത നേടണം. കേരള പ്രവേശനപരീക്ഷാ കമ്മിഷണർ ഓൺലൈനായി നീറ്റ് ഫലം അപ് ലോഡിങ്/കൺഫർമേഷൻ നടത്താൻ ആവശ്യപ്പെടുമ്പോൾ അതു ചെയ്യണം. തുടർന്ന് ആയുർവേദ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തും. ആയുർവേദം ഒഴികെയുള്ള മെഡിക്കൽ കോഴ്‌സുകൾക്കും മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കും വേറെ റാങ്ക് പട്ടികകളും പ്രസിദ്ധപ്പെടുത്തും.

അതിനുശേഷം ഏകജാലക സംവിധാനം വഴി ആയുർവേദം ഉൾപ്പെടെയുള്ള, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് ഓപ്ഷൻ വിളിക്കും. ഈ ഘട്ടത്തിൽ താത്‌പര്യമുള്ള ആയുർവേദ കോളേജുകളും ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തുക. അലോട്ട്‌മെന്റ് കിട്ടിയാൽ സമയപരിധിക്കകം ഫീസടയ്ക്കണം. നിർദേശിക്കുന്ന സമയത്ത് പ്രവേശനം നേടുകയും വേണം. ഇതാണ് കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള ബി.എ.എം.എസ്. ഉൾപ്പടെയുളള മെഡിക്കൽകോഴ്‌സ് പ്രവേശന നടപടിക്രമം.

ഇതു കൂടാതെയുള്ള മറ്റൊരു പ്രവേശന സംവിധാനമാണ് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്ര കൗൺസലിങ് (എ.എ.സി.സി.സി.). ഇതിൽ പങ്കെടുത്തും കേരളത്തിലോ പുറത്തോ ബി.എ.എം.എസ്. കോഴ്‌സ് പ്രവേശനം നേടാം. ഈ പ്രക്രിയയിൽ ദേശീയസ്ഥാപനങ്ങൾ, ഗവൺമെന്റ്, എയ്ഡഡ്, സെൻട്രൽ, കല്പിത, സ്വകാര്യ സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവയിലുൾപ്പടെ ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ ലഭ്യമാണ്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി, നീറ്റ് ഫലം വന്ന ശേഷം നടപടികൾ തുടങ്ങും. വിവരങ്ങൾക്ക്: https://aaccc.gov.in ൽ

ബി.എ.എം.എസ്. കോഴ്‌സ് ദൈർഘ്യം, ഇന്റൺഷിപ്പ് ഉൾപ്പടെ അഞ്ചര വർഷമാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി രജിസ്‌ട്രേഷൻ ലഭിച്ചശേഷം പ്രാക്ടീസ് ചെയ്യാം.

Courtesy Mathrbhoomi QA

അപേക്ഷത്തീയതി എൻ.ടി.എ. നീട്ടി

അപേക്ഷത്തീയതി എൻ.ടി.എ. നീട്ടി

:വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ദീർഘിപ്പിച്ചു.

• നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് (എൻ.സി.എച്ച്.എം.) ജെ.ഇ.ഇ., ഇഗ്‌നോ അഡ്മിഷൻ ടെസ്റ്റ് 2020 ഫോർ പിഎച്ച്.ഡി., ഓപ്പൺമാറ്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) പ്രവേശന പരീക്ഷ, ജെ.എൻ.യു. പ്രവേശന പരീക്ഷ (ജെ.എൻ.യു.ഇ.ഇ.) 2020. അവസാന തീയതി: മേയ് 15

• ഓൾ ഇന്ത്യ ആയുഷ് പി.ജി. എൻട്രൻസ് ടെസ്റ്റ് 2020 - ജൂൺ അഞ്ച് വരെ

വിവരങ്ങൾക്ക്: https://nta.ac.in/

ബയോടെക്നോളജി, ലൈഫ് സയൻസസ് ഗവേഷണത്തിന് ‘ബെറ്റ് ’

ബയോടെക്നോളജി, ലൈഫ് സയൻസസ് ഗവേഷണത്തിന് ‘ബെറ്റ് ’

:കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രാലയത്തിന്റെ ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി.), ബയോടെക്നോളജി, ലൈഫ് സയൻസസ് എന്നീ മേഖലകളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന്‌ (ജെ.ആർ.എഫ്.) അപേക്ഷിക്കാം. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ് (ബെറ്റ്) വഴിയാണ് അർഹരാകുന്നവരെ കണ്ടെത്തുക.

യോഗ്യത: ബയോടെക്നോളജിയിലോ അനുബന്ധമേഖലകളിലോ എം.എസ്‌സി., എം.ടെക്., ഇന്റഗ്രേറ്റഡ് ബി.എസ്.-എം.എസ്., ബി.ഇ., ബി.ടെക്., എം.വി.എസ്.സി. തത്തുല്യയോഗ്യതയുള്ളവർ ബയോടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ് എം.എസ്‌സി./എം.ടെക്., ഡി.ബി.ടി. സഹായത്താൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചിങ് പ്രോഗ്രാമുകൾ, ലൈഫ് സയൻസസ്, ബയോസയൻസ്, സുവോളജി, ബോട്ടണി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോഫിസിക്സ് എം.എസ്‌സി; ബയോളജി, ലൈഫ് സയൻസസ് അനുബന്ധമേഖലകളിലെ മാസ്റ്റേഴ്സ്. യോഗ്യതാ പരീക്ഷയിൽ ജനറൽ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗക്കാർക്ക്‌ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം.

അപേക്ഷ https://rcb.res.in/BET2020/ വഴി േമയ് 18 വരെ നൽകാം.

പ്രവേശനപരീക്ഷ

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 30-ന് നടക്കും. രണ്ടുഭാഗങ്ങളുള്ള ചോദ്യപ്പേപ്പറിൽ പാർട്ട് എ യിൽ ജനറൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ബയോടെക്നോളജി എന്നിവയിൽനിന്ന്‌ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. പാർട്ട് ബിയിൽ ജനറൽ ബയോടെക്നോളജി, അതിലെ സവിശേഷമേഖലകൾ എന്നിവയിൽനിന്ന്‌ 150 ചോദ്യങ്ങൾ ഉണ്ടാകും. 50 എണ്ണത്തിന് ഉത്തരം നൽകണം. സിലബസ്, മോക് ടെസ്റ്റ് ലിങ്ക് എന്നിവ https://rcb.res.in/BET2020/ ൽ കിട്ടും.

എൻ.ടി.എസ്. സ്റ്റേജ്-2 പരീക്ഷ മാറ്റി

എൻ.ടി.എസ്. സ്റ്റേജ്-2 പരീക്ഷ മാറ്റി

തിരുവനന്തപുരം: മേയ് 10ന് നടത്താനിരുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്) സ്റ്റേജ്-2 പരീക്ഷ കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി.യുടെ വെബ്‌സൈറ്റിൽ.

K MAT

കെമാറ്റ്: രജിസ്‌ട്രേഷൻ മേയ് 20 വരെ

:എം.ബി.എ. പ്രവേശനത്തിനുള്ള കെമാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പരീക്ഷയ്ക്ക് www.cee.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. അവസാന തീയതി: മേയ് 20 വൈകീട്ട് അഞ്ചുവരെ.