Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 1 September 2016

ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ 2016-2017 വര്‍ഷം നടത്തുന്ന ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാ മെഡിക്കല്‍ പ്രഫഷനല്‍ ഡിപ്ളോമ കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ആഗസ്റ്റ് 30 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും. 14 കോഴ്സുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. എല്ലാ കോഴ്സുകള്‍ക്കുംകൂടി ഒറ്റ അപേക്ഷ www.lbscentre.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തില്‍പെടുന്നവര്‍ക്ക് 400 രൂപയും പട്ടികജാതി/ വര്‍ഗത്തില്‍പെടുന്നവര്‍ക്ക് 200 രൂപയുമാണ്.
ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ ഫെഡറല്‍ ബാങ്കിന്‍െറ കേരളത്തിലെ ഏതെങ്കിലും ശാഖയില്‍ അപേക്ഷാഫീസ് അടക്കാം. ബാങ്കില്‍നിന്നു ലഭിക്കുന്ന ചലാന്‍ നമ്പറും അപേക്ഷാ നമ്പറും ഉപയോഗിച്ച് ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.in എന്ന വെബ്സൈറ്റില്‍ നിര്‍ദേശാനുസരണം രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് ബാങ്ക് ചലാന്‍െറ ഓഫിസ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും സഹിതം 2016 സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിനു മുമ്പ് കിട്ടത്തക്കവണ്ണം ദ ഡയറക്ടര്‍, എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ വേണം. അപേക്ഷാ സമര്‍പ്പണത്തിനു മുമ്പ് വെബ്സൈറ്റില്‍നിന്ന് പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കണം. ബാങ്കില്‍ ഫീസ് അടച്ച ചലാന്‍ കാണിച്ച് എല്‍.ബി.എസ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍നിന്നും പ്രോസ്പെക്ടസ് വാങ്ങാനും കഴിയും.
കോഴ്സുകള്‍: ഡിപ്ളോമ ഇന്‍ ഫാര്‍മസി (ഡി.ഫാം), ഡിപ്ളോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഡി.എച്ച്.ഐ), ഡിപ്ളോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.ടി), ഡിപ്ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (ഡി.ആര്‍.ടി), ഡിപ്ളോമ ഇന്‍ ഓഫ്താല്‍മിക് അസിസ്റ്റന്‍റ് (ഡി.ഒ.എ), ഡിപ്ളോമ ഇന്‍ ഡെന്‍റല്‍ മെക്കാനിക്സ് (ഡി.എം.സി), ഡിപ്ളോമ ഇന്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റ് (ഡി.എച്ച്.സി), ഡിപ്ളോമ ഇന്‍ ഓപറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി), ഡിപ്ളോമ ഇന്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി (ഡി.സി.വി.ടി), ഡിപ്ളോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡി.എന്‍.ടി), ഡിപ്ളോമ ഇന്‍ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി), ഡിപ്ളോമ ഇന്‍ എന്‍ഡോസ്കോപിക് ടെക്നോളജി (ഡി.ഇ.ടി), ഡിപ്ളോമ ഇന്‍ ഡെന്‍റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡി.ഒ.ആര്‍.എ), ഡിപ്ളോമ ഇന്‍ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആര്‍.ടി) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശം. പഠനകാലാവധി രണ്ടുവര്‍ഷം വീതമാണ്.
യോഗ്യത: ഡി.ഫാം കോഴ്സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ളെങ്കില്‍ മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് ഹയര്‍ സെക്കന്‍ഡറി / തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ (ഡി.ഫാം ഒഴികെ) ഡിപ്ളോമ കോഴ്സുകളില്‍ പ്രവേശത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/ പ്ളസ് ടു/ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചു ശതമാനം മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.
അപേക്ഷകര്‍ക്ക് 31.12.2016ല്‍ 17 വയസ്സ് പൂര്‍ത്തിയാകണം. 35 വയസ്സ് കവിയാനും പാടില്ല.
എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്‍െറ മെറിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുക. ഡി.ഫാം, ഡി.എച്ച്.ഐ സയന്‍സ്, ഡി.എച്ച്.ഐ നോണ്‍ സയന്‍സ്, മറ്റ് പാരാമെഡിക്കല്‍ എന്നിവക്കായി നാല് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കോഴ്സ്, സ്ഥാപന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കിയാണ് സീറ്റ് അലോട്ട്മെന്‍റ്. റാങ്കിന്‍െറയും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഓപ്ഷനുകളുടെയും അടിസ്ഥാനത്തില്‍ ഏതു കോഴ്സിന് ഏതു കോളജ്/ സ്ഥാപനത്തില്‍ പ്രവേശം ലഭിക്കാന്‍ സാധ്യതയുണ്ടെന്നറിയിക്കുന്നതിന് ഒരു ട്രയല്‍ അലോട്ട്മെന്‍റും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഏകജാലക സംവിധാനത്തിലൂടെയുള്ള കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്‍റ് തീയതികള്‍ യഥാസമയം www.lbscentre.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സീറ്റുകള്‍:ഫാര്‍മസി ഡിപ്ളോമക്ക് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 140 സീറ്റുകളും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളില്‍ 485 സീറ്റുകളുമുണ്ട്.
മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഡിപ്ളോമക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആകെ 200 സീറ്റുകളും സ്വാശ്രയ മേഖലയില്‍ 270 മെറിറ്റ് സീറ്റുകളും ലഭ്യമാണ്.
റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ളോമക്ക് യഥാക്രമം 130, 148 സീറ്റുകളുണ്ട്. ഓഫ്താല്‍മിക് അസിസ്റ്റന്‍റ് ഡിപ്ളോമ കോഴ്സില്‍ 80, 87 സീറ്റുകളും ഓപറേഷന്‍ തിയറ്റര്‍ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജിയില്‍ 65, 99 സീറ്റുകളും കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി കോഴ്സില്‍ സര്‍ക്കാര്‍ മേഖലയില്‍ 30 സീറ്റുകളും ന്യൂറോ ടെക്നോളജി ഡിപ്ളോമക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 12 സീറ്റുകളും സ്വാശ്രയ മേഖലയില്‍ ഏഴു സീറ്റുകളും ലഭ്യമാണ്.
ഡയാലിസിസ് ടെക്നോളജി ഡിപ്ളോമക്ക് സര്‍ക്കാര്‍ മേഖലയില്‍ 35 സീറ്റുകളും സ്വാശ്രയ മേഖലയില്‍ 22 സീറ്റുകളും ലഭിക്കും. സര്‍ക്കാര്‍ മേഖലയില്‍ ഡെന്‍റല്‍ ഹൈജീനിസ്റ്റിന് 10 സീറ്റുകളും ഡെന്‍റല്‍ മെക്കാനിക്കിന് 25 സീറ്റുകളുമുണ്ടാവും.
എന്‍ഡോസ്കോപിക് ടെക്നോളജി ഡിപ്ളോമക്ക് സര്‍ക്കാര്‍ കോളജുകളില്‍ എട്ട് സീറ്റുകളും സ്വാശ്രയ മേഖലയില്‍ 12 സീറ്റുകളുമുണ്ട്. ഡെന്‍റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍റ് കോഴ്സില്‍ സര്‍ക്കാര്‍ കോളജില്‍ 20 സീറ്റുകളും റെസ്പിറേറ്ററി ടെക്നോളജി കോഴ്സില്‍ നാല് സീറ്റുകളും ലഭ്യമാകും.
സ്ഥാപനങ്ങളും കോഴ്സുകളും സീറ്റുകളും വെബ്സൈറ്റിലുണ്ട്. ചികിത്സാമേഖലയില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്സാണിത്

No comments:

Post a Comment