Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 1 September 2016

ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന

ശാസ്ത്രം തലക്ക് പിടിച്ചവര്‍ക്ക് സന്തോഷവാര്‍ത്ത. സര്‍ക്കാരിന്‍െറ സാമ്പത്തിക സഹായത്തോടെ ശാസ്ത്രത്തില്‍ ഉന്നത പഠനവും ഗവേഷണവും നടത്തുന്നതിനുള്ള അവസരം കൈയകലത്തില്‍. ശാസ്ത്രവിഷയങ്ങളിലെ ഉന്നതപഠനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്കരിച്ച കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജനക്ക് തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തോളം ഫെലോഷിപ് ലഭിക്കും. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിനുവേണ്ടി ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് പദ്ധതി നടത്തുന്നത്. ഇന്ത്യയിലെ പഠനത്തിനുമാത്രമാണ് സ്കോളര്‍ഷിപ് നല്‍കുക. റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അര്‍ഹത.

യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, സെല്‍ ബയോളജി, എക്കോളജി, മോളിക്കുലാര്‍ ബയോളജി, ബോട്ടണി, സുവോളജി, ഫിസിയോളജി, ബയോടെക്നോളജി, ന്യൂറോസയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്, മറൈന്‍ ബയോളജി, ജിയോളജി, ഹ്യൂമന്‍ ബയോളജി, ജനറ്റിക്സ്, ബയോമെഡിക്കല്‍ സയന്‍സ്, അപൈ്ളഡ് ഫിസിക്സ്, ജിയോഫിസിക്സ്, മെറ്റീരിയല്‍സ് സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ് എന്നിവയിലൊന്നില്‍ ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് പഠിക്കുന്നവര്‍ക്കാണ് ഫെലോഷിപ് ലഭിക്കുക.

സ്ട്രീം എസ്.എ: 2015-16 അക്കാദമിക വര്‍ഷത്തില്‍ ശാസ്ത്രവിഷയത്തില്‍ പ്ളസ്വണ്ണിന് ചേരുകയും പത്താംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനുംകൂടി 80 ശതമാനത്തിലേറെ മാര്‍ക്ക് നേടുകയും ചെയ്ത വിദ്യാര്‍ഥികള്‍. (എസ്.സി, എസ്.ടി, ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് 70 ശതമാനം). 2017-18 വര്‍ഷത്തില്‍ 60 ശതമാനം മാര്‍ക്കോടെ പ്ളസ്ടു വിജയിച്ച് മേല്‍പറഞ്ഞവയിലൊരുവിഷയത്തില്‍ ബിരുദത്തിന് ചേര്‍ന്നിരിക്കണം.

സ്ട്രീം എസ്.എക്സ്: 2015-16 വര്‍ഷത്തില്‍ പ്ളസ് ടുവിലത്തെുകയും 2016-17 വര്‍ഷത്തില്‍ മേല്‍പറഞ്ഞവയിലൊരുവിഷയത്തില്‍ ബിരുദത്തിന് ചേരാനാഗ്രഹിക്കുയും ചെയ്യുന്ന വിദ്യാര്‍ഥികള്‍. പത്താംതരത്തില്‍ ശാസ്ത്രവിഷയങ്ങള്‍ക്കും ഗണിതത്തിനും കൂടി 80 ശതമാനത്തിലേറെ മാര്‍ക്കും പ്ളസ് ടുവിന് 60 ശതമാനം മാര്‍ക്കും വേണം.

സ്ട്രീം എസ്.ബി:  2015-16 അധ്യയനവര്‍ഷത്തില്‍ ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് കോഴ്സുകളില്‍ പ്രവേശം നേടിയവര്‍. സയന്‍സ് പ്ളസ് ടുവില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടേണ്ടതുണ്ട്.

ഫെലോഷിപ് തുക: ബി.എസ്സി/ബി.എസ്/ബി.സ്റ്റാറ്റ്/ബി.മാത്/ഇന്‍റഗ്രേറ്റഡ് എം.എസ്സി/എം.എസ് ആദ്യ മൂന്നുവര്‍ഷങ്ങള്‍ പ്രതിമാസം 5000 രൂപയും ആന്വല്‍ കണ്ടിന്‍ജനസി ഗ്രാന്‍റ് 20,000 രൂപയും ലഭിക്കും. ഇന്‍റഗ്രേറ്റഡ് എം.എസ്/എം.മാത്/എം.സ്റ്റാറ്റ് നാല്, അഞ്ച് വര്‍ഷവും എം.എസ്സിക്കും  പ്രതിമാസം 7,000 രൂപയും ആന്വല്‍ കണ്ടിന്‍ജനസി ഗ്രാന്‍റ് 28,000 രൂപയും ലഭിക്കും. രാജ്യത്തെ പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പുകളുള്‍പ്പെടെ സംഘടിപ്പിക്കും.

അപേക്ഷിക്കേണ്ടവിധം: ആഗസ്റ്റ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ അഞ്ചിന് പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.  ഇംഗ്ളീഷിലും ഹിന്ദിയിലും നടത്തുന്ന അഭിരുചിപരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. 2015 നവംബര്‍ ഒന്നിനായിരിക്കും പരീക്ഷ.  വിവരങ്ങള്‍ക്ക് www.kvpy.iisc.ernet.in, ഫോണ്‍: 080-22932975/76, 080-23601008 & 080-22933536, ഇ-മെയില്‍: application@kvpy.iisc.ernet.in.

No comments:

Post a Comment